"മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലത് ഉണ്ട് മണ്ണിൻ മനസ്സിൽ" എന്ന് ആരോ പാടിയത് പോലെ..
ഇന്നലത്തെ മഴയിലാകാം, മുറ്റത്തെ ചെമ്പകപ്പൂ മൊട്ടുകൾ വിരിഞ്ഞിരിക്കുന്നു.. മഴ കൊള്ളുവാനെന്നവണ്ണം രണ്ടു ഇതളുകൾ വിരിഞ്ഞു മാനം നോക്കിയായിരുന്നു അവരുടെ നിൽപ്പ്..
സ്വർണ്ണ ചെമ്പകത്തിൻ മത്ത് രസം നിറഞ്ഞതാണ് ഇന്നത്തെ പ്രഭാതം.. എനിക്ക് മുമ്പേ ചെമ്പകപ്പൂവിൻ തേനൂറാൻ ചില വണ്ടുകൾ ഇടം പിടിച്ചിരുന്നു..
ഉണങ്ങിയ ചില്ലയിൽ ഞാൻ തൊട്ടതും പച്ചിലയിൽ തങ്ങി നിന്ന മഴത്തുള്ളികൾ എന്റെ ദേഹത്തേക്ക് വർഷിച്ചു.. അതിരാവിലെ തന്നെ ഞാൻ ഒന്ന് നനയാതെ നനഞ്ഞു.. ആ വഴി പോയ അണ്ണാറക്കണ്ണൻ ഇതെല്ലാം കണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു..
എത്താക്കൊമ്പത്തെ ചില്ലയിൽ എത്തിപിടിച്ചതും ചില്ല ഒടിഞ്ഞു ഞാൻ താഴെ.. പിന്നെയും എങ്ങനെയോ വലിഞ്ഞു കേറി, നിനക്ക് ചൂടാവുന്നവണ്ണം രണ്ടു ചെമ്പകപ്പൂ ഞാൻ പറിച്ചു..
മൊട്ടിട്ടു നിൽക്കുന്ന ചെമ്പകപ്പൂവിൻചോട്ടിൽ കിടന്നുറങ്ങാനായിരുന്നു എന്റെ ആഗ്രഹം.. ആഗ്രഹങ്ങൾക്ക് ചിറക് നൽകി ഇന്നലത്തെ മഴ..
ഊണ് കഴിഞ്ഞ് വയറ് നിറഞ്ഞാൽ ഉച്ചമയക്കം ഒരു പതിവ് ശീലം.. ആഗ്രഹം എന്ന പോലെ ഉച്ചമയക്കത്തിനായ് ചെമ്പകമരചോട്ടിലേക്ക് നടന്നു.. മൂടി കിടക്കുന്ന കാർമേഘങ്ങളാൽ ഉച്ചവെയിൽ മറഞ്ഞു നിൽക്കുന്ന സമയം.. ചെമ്പകമരത്തിൻ തണലിൽ, കൊഴിഞ്ഞുവീണ ചെമ്പകപ്പൂക്കൾ വിരിച്ച പൂമെത്തയിൽ ഉച്ചമയക്കം പൂർണ്ണം..