Sunday, 2 October 2016

Dual aspect

It is ironic that when a child is born, his parents are so busy with their work and due to the lack of time they send their kid to the day care. They spent lot of money, find new toys, new care takers etc etc but the son still lacks the warmth of his ma & pa.. (Does he require a paid care or parental care??)

And when this child grows up, he too becomes busy with his work and he makes his parents stay at an old age home. He spends a lot of money, buys costly dress, appoints  care takers etc etc but lack to give a small hug that his parents need..(Isn't this paid care being set off here??)

Aren't they, the two sides of a same coin??

To enjoy a tree's shade today, you should have planted a tree before..... Isn't????

Think_a_Bit!!!

Tuesday, 20 September 2016

बारिश

आ मेरे बारिश, तु आ जा मेरे बारिश।
आ मेरे बारिश, तु आ जा मेरे साथी।

चिड़िया नहाने लगी,
सारे आँखें खुलने लगी।

भरी हुई तालाबों,
फुल-फली फूलों,
थर-थराते सड़कों,
बारिश आ गई।

अरे ये बारिश कहाँ से आती हैं?
 पता नहीं है यार
पर,
अगर आती है तो,
तन-मन को शीतलता देती है।

आ मेरे बारिश, बरसते  जाना तू।
ओर  दिनभर बरसते रहना तू।

Saturday, 10 September 2016

രാവിന്റെ സൗന്ദര്യം

തോരാ മഴ പെയ്തു നിന്ന രാവ്..
ചന്ദ്രന്റെ വെള്ളിവെട്ടത്തിൽ മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി നിന്നു ഞാൻ.. ചെറിയ കാറ്റ് വീശിയതും കാൽച്ചുവട്ടിൽ പാലപ്പൂ നിറഞ്ഞു.. ആ കാറ്റ് എന്റെ അർദ്ധനഗ്ന മേനിയെ കുളിരുകോരിച്ചു.. നക്ഷത്രങ്ങൾ ആ കാറ്റിൽ ആടിയുലയുന്നത് ഞാൻ ശ്രദ്ധിച്ചു..

അങ്ങനെ ആ കുളിരിൽ പാലപ്പൂവിന്ന് ഗന്ധം തൂവുന്ന ആ വേളയിൽ രാവിന്റെ കൂട്ടുകാരൻ വൗവാലിനേയും കണ്ടു ഞാൻ.. കൂടെ വെട്ടം തെളിച്ചു മുന്നേറുന്ന മിന്നാമിനുങ്ങിനേയും..

പിന്നീട് നക്ഷത്രങ്ങളെ നോക്കി ആ തണുത്ത കാറ്റിൽ ഞാൻ ഇത്തിരി നേരം അവിടെ നിന്നു..മൗനാന്തരീക്ഷത്തിൽ മാനം നോക്കി നിന്ന എന്നെ അച്ഛൻ വിളിച്ചതും സൂര്യന്റെ ഉദയം കാത്തുനിൽക്കുന്ന ചന്ദ്രനൊട് വിട ചൊല്ലി രാവിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചത്തിന്റെ സന്തോഷത്തിൽ ഞാൻ മയങ്ങി...

Monday, 11 July 2016

മടുക്കൂമീ നഗര ജീവിതം

ചായം പൂശിയ വദനങ്ങളും
തുറന്നു കാട്ടും ഉദരങ്ങളും
വീഥി നിറയെ വാഹനങ്ങളും
വാനം മുട്ടും കൂരകളും

വിഷം പേറും ജലശ്രോതസ്സുകളും
ചപ്പു ചവർ മൂടും കാണകളും
മലിനമായൊരീ ജീവായുവും
പണ ഭ്രാന്തുള്ള മാനസങ്ങളും

അല്ലാതെ എന്ത് ഉണ്ട് ഇവിടെ?
അല്ലയോ മാനവാ,
മടുത്തുപോയി എനിക്ക് ഇവിടം..
മടുക്കുമീ നഗര ജീവിതം.

അരവയറു നിറക്കാൻ പണിയെടുക്കും
യന്ത്രങ്ങളെ ഞാൻ കണ്ടു..
കേട്ടതേ ഇല്ല ഞാൻ
മനുഷ്യത്വം തുളുമ്പും മാനസങ്ങളെ,
കണ്ടതേ ഇല്ലാ ഞാൻ
നന്മ നിറഞ്ഞ സ്നേഹവാക്കുകൾ

വേണ്ട നമുക്കീ പുതിയ ശീലങ്ങൾ
മടങ്ങാം പഴമയുടെ നന്മകളിലേക്ക്.

Sunday, 10 July 2016

SHനു വിടാ

മണിക്കൂറുകൾ നിൽക്കും,
ഹെല്മെറ്റിനുള്ളിലെ പാട്ടിനു വിടാ...

പുഞ്ചിരിയുടെ ഭാഗ്യം തൂവുന്ന,
ലോട്ടറി ചേട്ടനു വിടാ...

ചെറു പുഞ്ചിരിയാൽ,
നമ്മെ വരവേൽകും ഭായിക്കും വിടാ..

തീട്ടി കളിക്കും വരാന്തകൾക്കും,
ഓടി കയറും പടവുകൾകും വിടാ...

വിറക്കുന്ന കാൽമുട്ടുമായി,
പ്രശാന്തമായ യാചനകൾക്ക് വിടാ...

മാർക്ക് നോക്കി കണ്ണുരുട്ടുന്ന,
വാണിജ്യ വിഭാഗത്തിനും വിടാ ..

1 2 3 ഹ ഹ ഹ അതേ അതേ,
ആ പറഞ്ഞ മുന്നൂറുകൾക്ക വിടാ ...

സായാഹ്നങ്ങൾ കടന്നു പോയ..
 കായലോര കാറ്റിനും വിടാ ...

ഹ ഹ ഹ ഇല്ല മുത്തേ,
വിടാ പറയാൻ ആവുമോ നിങ്ങളേ??
മൂന്നു പതിറ്റാണ്ടിൻ ഓർമ്മകൾ തന്ന
പ്രിയ കൂട്ടുകാരേ...
നിങ്ങളുടെ കൂടെ എന്നും ഞാൻ ഉണ്ട്..

ലഹരി

 ജീവിതത്തിന് ലഹരി പകരാൻ അല്ലാ..
കളങ്കമില്ലാത്ത മധുര നിമിഷങ്ങൾ ജീവിതത്തിന്റെ സുവർണ്ണ ഏടുകളിൽ കൂട്ടി ചേർക്കാൻ സായാഹ്നങ്ങളിൽ ഞങ്ങൾ ഒത്തുചേരുന്നു...
ഭാവിയും ഭൂതവും മറന്ന് വർത്തമാനങ്ങളിൽ ആട്ടവും പാട്ടുമായി ചില മണിക്കൂറുകൾ.. മണിക്കൂറുകൾക്കിടയിൽ മാറിയിരുന്നു വാളുവെക്കുമ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ തലോടൽ..
അവസാനം ആടി ആടി പോകുമ്പോൾ ഉറ്റവരുടെ തോളിൽ കൈയിട്ടു നടക്കുന്ന സുഖം...
അതൊക്കെയാണ് ജീവിതത്തിന്റെ ലഹരി...