Saturday, 10 September 2016

രാവിന്റെ സൗന്ദര്യം

തോരാ മഴ പെയ്തു നിന്ന രാവ്..
ചന്ദ്രന്റെ വെള്ളിവെട്ടത്തിൽ മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി നിന്നു ഞാൻ.. ചെറിയ കാറ്റ് വീശിയതും കാൽച്ചുവട്ടിൽ പാലപ്പൂ നിറഞ്ഞു.. ആ കാറ്റ് എന്റെ അർദ്ധനഗ്ന മേനിയെ കുളിരുകോരിച്ചു.. നക്ഷത്രങ്ങൾ ആ കാറ്റിൽ ആടിയുലയുന്നത് ഞാൻ ശ്രദ്ധിച്ചു..

അങ്ങനെ ആ കുളിരിൽ പാലപ്പൂവിന്ന് ഗന്ധം തൂവുന്ന ആ വേളയിൽ രാവിന്റെ കൂട്ടുകാരൻ വൗവാലിനേയും കണ്ടു ഞാൻ.. കൂടെ വെട്ടം തെളിച്ചു മുന്നേറുന്ന മിന്നാമിനുങ്ങിനേയും..

പിന്നീട് നക്ഷത്രങ്ങളെ നോക്കി ആ തണുത്ത കാറ്റിൽ ഞാൻ ഇത്തിരി നേരം അവിടെ നിന്നു..മൗനാന്തരീക്ഷത്തിൽ മാനം നോക്കി നിന്ന എന്നെ അച്ഛൻ വിളിച്ചതും സൂര്യന്റെ ഉദയം കാത്തുനിൽക്കുന്ന ചന്ദ്രനൊട് വിട ചൊല്ലി രാവിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചത്തിന്റെ സന്തോഷത്തിൽ ഞാൻ മയങ്ങി...

10 comments:

Unknown said...

Viswa kalaki.....

Unknown said...

Simply AMAZING!!!

Unknown said...

Simply AMAZING!!!

Viswanath V S Kamath said...

Thank you

Viswanath V S Kamath said...

Thank you

Ajin Joy said...

കമ്മത്തേട്ടാ നിങ്ങളിലെ കലാകാനെ കാണാതെ പോയല്ലോ

Viswanath V S Kamath said...

ഹ ഹ ഹ ഇപ്പൊ കണ്ടല്ലോ...

Unknown said...

Good poetic words.... keep up the talent.....
Inghl kaanana pole allaa... puliyaannttaa....

Viswanath V S Kamath said...

Mashah allah

George Tomy said...

Ninte kavyasankalppangal njangalude manassineyum kuliraniyikkunnu..!!