തൽക്ഷണം തെല്ലിതുവരേ..
തേടിനടന്നതേ ഇല്ല ഞാൻ..
ഒരിറ്റു വരികൾ പോലും.. എന്നിരുന്നാലും..
തേടി വന്നൊരി നുറുങ്ങു വരികളേ..
കടലാസിൽ കുത്തികുറിച്ചിരുന്നു ഞാൻ.
കൂടെയില്ലാരുമേ.. എകനായ ഇന്ന് ഞാൻ
ലക്ഷ്യം അറിയാതെ തേടി നടപ്പൂ ഞാൻ..
എന്നിലെ എന്നെ.. വിശ്വനാഥനെ...
ജീവിതം ഒരു നാടക രംഗം പോലെ,
തിരശീലയിൽ മിന്നി മറയുമ്പോൾ
ആടിതീർന്ന വേഷങ്ങളും..
കെട്ടിയാടിയ ആടയാഭരണങ്ങളും..
കണ്ടു പകച്ചു നിൽക്കയാണു ഞാൻ...
അഭിനയം ഇന്ന് അതിന്റെ മൂർധന്യത്തിൽ..
എന്തെന്നാൽ, നാളുകളായി അഭിനയം..
തന്നോട് തന്നെ ആയിരിക്കുന്നു...
മൗനം പേറും പശ്ചാത്തലസംഗീതത്തിൽ..
ജീവിതം അങ്ങനെ തെന്നി നീങ്ങുമ്പോൾ..
ഒളിച്ചോടാൻ ഒരു മോഹം...
ജീവിതത്തിന്റെ താളം മാറ്റാൻ ഒരു മോഹം...
അതിരില്ലാ കതിർ വരമ്പിലൂടെ ഓടി നടക്കാൻ...
നനവേറും കടൽ മണ്ണിൽ കളിക്കാൻ...
അങ്ങനെ സന്തോഷത്തിൽ ആറാടി..
ലാഭത്തിൻ കണക്കുകൾ നിരത്തും..
ഈ ലോകത്തിൽ നിന്ന്
വിട പറയാൻ ഉള്ള് വിങ്ങുന്നു..
11 comments:
Aliyaa.. varikal okke kollam.. pakshe.. aatmahatya onninum oru parihaaramalla.. 😂
Mahakavi vishwanathan aavoda!!
വാക്കുകൾ വക്താവ് ആത്മഹത്യയിലേക്ക് നീങ്ങുന്നുവോ എന്ന സംശയം ജനിപ്പിക്കുന്ന വേളയിൽ അത് ഒന്നിനും പരിഹാരം അല്ല എന്ന് ഓർമിപ്പിച്ചക്കുന്നു...
Olichottam bheeruthvamalle mothalalee?
Amazingly brilliant bro-akp
Life inode para... c'mon.. I'm ready for the battle.. let's fight.. this courage is all that u need ,viswa.. keep writg.. :)
Nice one da... keep it up
Good words used...keep going..�� but suicide is not d end of life...it's an art tht God has given us to make it colorful... ��
Ini njan oru satyam parayam.. the poet.. alle venda.. aa vishwamahakavi aatmahatya alla udheshichath.. swarthamaya ee lokathil ninnu, labhathinu purake tirakkeri nadakkunna aalukalude idayil ninnu.. snehathinteyum swaatantryathinteyum oru lokathilekk pokan ulla oru swapnam aanu ithil prathipaadichirikkunnath..😎
Kavi sharikum enthanu udeshichath?
Nammal #SADAS nte aalukala
Post a Comment