സ്വപ്നം കാണാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..
സ്വപ്ന-ജീവിതം ജീവിക്കുന്നത്തിൽ പരം സന്തോഷം എനിക്ക് വേറെ ഒന്നുംതന്നെയില്ല.. ഇക്കാലമത്രയും പല തരത്തിലുള്ള സ്വപ്നം ഞാൻ കണ്ടിട്ടുണ്ട് സന്തോഷമുള്ളത്, സങ്കടമുള്ളത്, പേടിതോന്നുന്നത്, ഇക്കിളിപ്പെടുത്തുന്നത്, ഒരിക്കലും നടക്കാത്തത്, അങ്ങനെ പലതും..
എന്നാൽ സ്വപ്നങ്ങളിൽ ഞാൻ അമാനുഷികനോ രാജാവോ ദരിദ്രനോ അങ്ങനെ ഒന്നുമാകാറില്ല.. എന്റെ സ്വപ്നങ്ങളിൽ ഞാൻ, ഞാൻ തന്നെയാണ്.. "പിന്നെ എന്ത് സ്വപ്നം?" എന്ന് ചോദിച്ചാൽ ഞാൻ ചിലപ്പോൾ ദാപ്പു ഖാനോടൊപ്പം രാജസ്ഥാനി പാട്ടും പാടി ഇരിക്കാറുണ്ട്, Rey mysterio യും ഞാനും ഒന്നിച്ചു ഒരു ടാഗ് ടീം championship match ജയിക്കും, അല്ലെങ്കിൽ എന്റെ വീട്ടിൽ സുരേഷേട്ടൻ വിരുന്നു വരാം, അതുമല്ലെങ്കിൽ ഒരു തിയേറ്ററിൽ ഞാൻ കാണുന്ന മാർവൽ സിനിമയിൽ രജനികാന്ത് ആയിരിക്കാം നായകൻ എന്തിനേറെ പറയുന്നു ശ്രീ പദ്മനാഭൻ ഉറങ്ങുന്നത് വരെ ഞാൻ തൊട്ടടുത്ത് കണ്ടിട്ടുണ്ട്.. അങ്ങനെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത ചിലത് കാണുമ്പോൾ കിട്ടുന്ന ആ മനസുഖത്തോടെ അല്ലെങ്കിൽ ആ സംതൃപ്തിയോടെയാണ് ഞാൻ പല ദിവസങ്ങളിലും ഉണരാറ്.. മനോഹരമായ ഒരു സ്വപ്നം തന്നെയാണ് പലപ്പോഴും എന്റെ ഊർജ്ജവും ഉന്മേഷവും.. അതുകൊണ്ട് തന്നെ എന്തെന്നില്ലാത്ത രാത്രി വിഷാദങ്ങൾക്ക് സ്വപ്നം കാണുന്നത് ഒരു പരിധി വരെ ആശ്വാസം തരുന്നതാണ്..
ചില സ്വപ്നങ്ങൾ കഴിഞ്ഞു പോയ ചില നിമിഷങ്ങളിലേക്ക് എന്നെ കൊണ്ടു പോകാറുണ്ട്, അങ്ങനെ ഈ നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയിൽ നിന്ന് എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞങ്ങളുടെ ആ സുവർണ്ണ കാലത്തേക്ക് ഇടയ്ക്ക് ഞാൻ പോകാറുണ്ട്.. ഒരുപക്ഷെ ഇത് വായിക്കുന്ന നിങ്ങളും എന്റെ സ്വപ്നങ്ങളിൽ വിരുന്നു വന്നിരിക്കാം..
ചില ദിവസങ്ങളിൽ ഞാൻ യാത്ര പോകാറുണ്ട്, അതിൽ ഞാൻ ഇന്നും ഓർക്കുന്നത് സന്തോഷ് ജോർജ്ജ് കുളങ്ങരയോടൊപ്പം നടത്തിയ വിദേശ യാത്രകൾ, Bear gryllls നോടൊപ്പം നടത്തിയ വനപര്യവേഷണങ്ങൾ, ലെനയോടൊപ്പം നേപ്പാളിലേയ്ക്ക് നടന്ന് പോയത്, കൂട്ടുകാരുമായി പോയ ആഫ്രിക്കൻ യാത്ര, പിന്നെ എണ്ണമറ്റാത്ത എത്രയോ ഏകാന്ത യാത്രകളാണ്.. വലിയ സന്നാഹങ്ങൾ ഒന്നും ഇല്ലാതെ വെറും ഒരു പുതപ്പിനടിയിൽ കിടന്നു കൊണ്ട് അങ്ങനെ എത്ര എത്ര യാത്രകൾ..
തുടക്കം എന്തെന്നറിയാത്ത കഷ്ണങ്ങളാം
സ്വപ്നങ്ങൾ കണ്ട രാത്രികൾ തന്നെയാണ്
ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ..
ഒരു പക്ഷെ സ്വപ്നം കാണുന്നത് കൊണ്ടാവാം ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശരിയാകും എന്ന് പറയുന്നത്..
അതുകൊണ്ട് ആവുന്നത്ര സ്വപ്നം കാണുക, സ്വപ്നങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കാം, ഉത്തേജിപ്പിക്കാം, ചിന്തിപ്പിക്കാം പക്ഷെ ഒരിക്കൽ പോലും അത് നിങ്ങളെ സങ്കടപ്പെടുത്തില്ലാ കാരണം അത് വെറും സ്വപ്നം അല്ലേ ..
15 comments:
😍👍
😍👍
Too good da! Very touching
Fabulous 👏👏👏
Superb!👌😍🥳👏👏keep writing da😎🤩✌️
Super keep it up bro
Iniyum orupad nalla swapnangal kanan idayakkatte suhruthe
������
Muthe.. Adipoli😍
Wow😍
Beautiful..
👍👍👍
Feeling good....when gone through these line ...keep writing .....expecting more writing .....keep going.
Good writeup. Keep writing.👍
Oh my Viswa!! I don't know about your future write-ups but, this ones my favourite so far! Even I am such a person who dreams a lot and I personally believe, I you dream you start living on hopes and if you have hope, you have a reason to live ! 🤗 As I always say you are a beautiful writer, never stop.. keep writing!! 😊😊 Loads of love and blessings viswa bhai!
Post a Comment